കെഎം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്; പക്ഷേ കോൺഗ്രസിൽ നിന്നുണ്ടായത് അനീതീയെന്ന് ജോസ് കെ മാണി

കെഎം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്; പക്ഷേ കോൺഗ്രസിൽ നിന്നുണ്ടായത് അനീതീയെന്ന് ജോസ് കെ മാണി

കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടിക്ക് നേരിടേണ്ടി വന്നതെന്ന് ജോസ് കെ മാണി. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തവെയാണ് കോൺഗ്രസിനെതിരെ ജോസ് കെ മാണി രൂക്ഷ വിമർശനമുന്നയിച്ചത്.

കെ എം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. അതിൽ തുടരാൻ കേരളാ കോൺഗ്രസിന് അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 28 വർഷക്കാലം യുഡിഎഫിന്റെ രൂപീകരണത്തിലും ഉയർച്ചയിലും താഴ്ചയിലും നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനങ്ങളെയുമാണ് കോൺഗ്രസ് അപരമാനിച്ചത്.

പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിക്കപ്പെട്ടു. പി ജെ ജോസഫ് തനിക്കെതിരെ വ്യക്തിഹത്യ നടത്തി. പക്ഷേ കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. മാണി സാറിന് അസുഖമാണെന്ന് അറിഞ്ഞയുടൻ ലോക്‌സഭ ചോദിച്ചു. രാജ്യസഭ ചോദിച്ചു. അതിന് ശേഷം പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണമെന്ന് നിർബന്ധം പിടിച്ചു

പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഏറ്റെടുക്കണമെന്ന് പറഞ്ഞു. മാണി സാറിന്റെ വീട് പോലും മ്യൂസിയമാക്കണമെന്ന് പറഞ്ഞു. ഇത് പൊളിറ്റിക്കൽ വൾച്ചറിസമാണെന്നും ജോസ് കെ മാണി പറഞ്ഞു

Share this story