ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനങ്ങളും രാജിവെക്കണം; ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ്

ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനങ്ങളും രാജിവെക്കണം; ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ്

എൽഡിഎഫിനൊപ്പം പോയ ജോസ് കെ മാണി ധാർമികതയുണ്ടെങ്കിൽ യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോൾ ലഭിച്ചിരിക്കുന്ന മുഴുവൻ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണ് വേണ്ടതെന്ന് പി ജെ ജോസഫ്. ധാർമികതയുടെ പേരിൽ രാജ്യസംഭാ എംപി സ്ഥാനം അദ്ദേഹം രാജിവെയ്ക്കുകയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്.

ധാർമികതയുടെ പേരിലാണെങ്കിൽ എംപി സ്ഥാനം മാത്രമല്ല യുഡിഎഫിനൊപ്പം നിന്നു നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണ് വേണ്ടത്.ലോക്സഭാ എംപി സ്ഥാനം, എംഎൽഎമാരുടെ സ്ഥാനം ഇതെല്ലാം രാജിവെയ്ക്കുകയാണ് വേണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു.

തൊടുപുഴയിൽ കാണാമെന്ന് തനിക്കെതിരെയുള്ള ജോസ് കെ മാണിയുടെ വെല്ലുവിളിയെ താൻ സ്വാഗതം ചെയ്യുകയാണെന്നും പി ജെ ജോസഫ് പ്രതികരിച്ചു.

Share this story