രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും; ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം 11 മണിക്ക്

രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും; ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം 11 മണിക്ക്

ഇടതു പ്രവേശനത്തിന് ഒരുങ്ങി നിൽക്കുന്ന കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജോസ് കെ മാണി വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. അതിന് മുന്നോടിയായി കോട്ടയത്ത് പാർട്ടി പാർലമെന്ററി യോഗം ചേരുകയാണ്

അതേസമയം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം തുടരുകായണ്. പാലാ സീറ്റിനെ ചൊല്ലിയാണ് തർക്കം. പാലാ വിട്ടു കൊടുക്കില്ലെന്ന് എൻ സി പി വ്യക്തമാക്കിയ സാഹചര്യത്തിൽ വരും നീക്കങ്ങളെന്താണെന്ന് സിപിഎം നിരീക്ഷിക്കുകയാണ്.

സിറ്റിംഗ് സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് മാണി സി കാപ്പാനൊപ്പം സിപിഐയും നിലപാട് സ്വീകരിച്ചാൽ സിപിഎം പ്രതിസന്ധിയിലാകും. പാലാ ഇല്ലാതെ മുന്നണി പ്രവേശനത്തിന് ഇല്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്.

Share this story