ബ്ലാക്ക് മെയിൽ ചെയ്താണ് ജോസ് കെ മാണിയെ ഇടതുമുന്നണി കൂടെ കൂട്ടിയതെന്ന് കെ സുരേന്ദ്രൻ

ബ്ലാക്ക് മെയിൽ ചെയ്താണ് ജോസ് കെ മാണിയെ ഇടതുമുന്നണി കൂടെ കൂട്ടിയതെന്ന് കെ സുരേന്ദ്രൻ

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ബാർക്കോഴ കേസ് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിക്കേസുകൾ വെച്ച് ജോസ് കെ.മാണിയെ ബ്ലാക്ക് മെയിൽ ചെയ്താണ് കൂടെ കൂട്ടിയിരിക്കുന്നത്.

എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎം മാണിക്കെതിരായ അഴിമതി ആരോപണങ്ങളും സമരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും തൊണ്ടതൊടാതെ വിഴുങ്ങി.

കേരള കോൺഗ്രസിന്റെ അഴിമതികളെല്ലാം ഇപ്പോൾ സിപിഎം പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്. എൽഡിഎഫിന്റെ പ്രഖ്യാപിത നയങ്ങൾ കാപട്യമാണെന്ന് തെളിഞ്ഞുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Share this story