ഇടതുമുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ; യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം

ഇടതുമുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ; യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം

എൻ സി പി ഇടതു മുന്നണിയിൽ തന്നെ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ. മുന്നണിയുണ്ടായ കാലം മുതൽക്കെ എൽ ഡി എഫിന്റെ ഭാഗമാണ്. തുടർന്നും അടിയുറച്ചു നിന്നു കൊണ്ട് മുന്നോട്ടു പോകും. സംസ്ഥാന നേതൃത്വത്തിനോ അഖിലേന്ത്യാ നേതൃത്വത്തിനോ ഇതിൽ അഭിപ്രായ വ്യത്യാസമില്ല

മറിച്ചു വരുന്ന വാർത്തകൾ തെറ്റാണ്. യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാ സീറ്റിനെ കുറിച്ചോ മറ്റേതെങ്കിലും സീറ്റിനെ കുറിച്ചോ ചർച്ച നടന്നിട്ടില്ല. ചർച്ച ചെയ്യാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. ഉപാധികളില്ലാതെയാണ് വരുന്നതെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു

പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുകയാണെങ്കിൽ മാണി സി കാപ്പൻ ഇടതു മുന്നണി വിടുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്ന വാർത്തകളടക്കമാണ് അദ്ദേഹം ഇന്ന് വാർത്താ സമ്മേളനത്തിൽ തള്ളിക്കളഞ്ഞത്.

Share this story