കെ എം മാണിയുടെ ആത്മാവ് പൊറുക്കില്ല; ജോസ് കെ മാണിക്കെതിരെ എം എം ഹസൻ

കെ എം മാണിയുടെ ആത്മാവ് പൊറുക്കില്ല; ജോസ് കെ മാണിക്കെതിരെ എം എം ഹസൻ

യുഡിഎഫ് വിട്ട് എൽ ഡി എഫ് പ്രവേശനം പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെതിരെ യുഡിഎഫ് കൺവീനർ എം എം ഹസൻ. കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എം എം ഹസൻ പറഞ്ഞു

ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണെന്നും ജോസ് കെ മാണിയുടെ ആഗ്രഹങ്ങൾ നടക്കില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും ഹസൻ വിമർശിച്ചു. ആത്മഹത്യപരമായ തീരുമാനം എന്ന് ജോസ് കെ മാണിക്ക് വൈകാതെ മനസിലാകുമെന്നും യുഡിഎഫിൽ നിന്ന് ജോസ് കെ മാണി പുറത്ത് പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.

മാണി സി കാപ്പൻ യുഡിഎഫിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി മാണി സി കാപ്പൻ സംസാരിച്ചു. പാലാ വിട്ടു കൊടുത്ത് ഇടതു മുന്നണിയിൽ തുടരില്ലെന്നാണ് മാണി സി കാപ്പൻ പറഞ്ഞതെന്നും ഹസൻ പറഞ്ഞു.

Share this story