സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം; 7082 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം; 7082 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6486 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ

ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. 23 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 94,517 പേരാണ്

7082 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 50,184 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ. കോഴിക്കോട് 1246 പേർക്കും എറണാകുളത്ത് 1209 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Share this story