യുഡിഎഫിനെ തള്ളി എൽ ഡി എഫാണ് ശരിയെന്ന് പറയുമ്പോൾ എതിർക്കുന്നത് എന്തിന്; ജോസിന്റെ മുന്നണി മാറ്റത്തിൽ കാനം രാജേന്ദ്രൻ

യുഡിഎഫിനെ തള്ളി എൽ ഡി എഫാണ് ശരിയെന്ന് പറയുമ്പോൾ എതിർക്കുന്നത് എന്തിന്; ജോസിന്റെ മുന്നണി മാറ്റത്തിൽ കാനം രാജേന്ദ്രൻ

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമായ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് എൽഡിഎഫ് ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ ഡി എഫ് ആണ് ശരിയെന്ന് അവർ പറയുമ്പോൾ എതിർക്കേണ്ട കാര്യമെന്താണെന്നും കാനം ചോദിച്ചു

അവർ യുഡിഎഫിലായിരുന്നപ്പോൾ അവരുടെ നിലപാടുകളെ തങ്ങൾ എതിർത്തിട്ടുണ്ട്. യുഡിഎഫിനെ തള്ളി എൽ ഡി എഫാണ് ശരിയെന്ന് പറയുമ്പോൾ എന്തിനാണ് എതിർക്കുന്നത്. ബാർ കോഴ ആരോപണത്തെ കുറിച്ച് ഒരു അവലോകനം നടത്താൻ ഉദ്ദേശിക്കുന്നില്ല.

അഴിമതികൾക്കെതിരെ തുടർന്നും സമരം നടത്തി എൽ ഡി എഫ് മുന്നോട്ടു പോകും. യുഡിഎഫിൽ നിന്നുകൊണ്ട് അവരുമായി വില പേശാനുള്ള ഒരു ഉപകരണമായി എൽ ഡി എഫിനെ ഉപയോഗിക്കരുതെന്നാണ് താൻ പറഞ്ഞത്.

നിയമസഭാ സീറ്റ് സംബന്ധിച്ച് നിലവിൽ ചർച്ച നടക്കുന്നില്ല. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. അതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇനി നടക്കുന്നതെന്നും കാനം വ്യക്തമാക്കി.

Share this story