എം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ ഹൈക്കോടതി തടഞ്ഞു; വിശദമായ റിപ്പോർട്ട് നൽകണം

എം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ ഹൈക്കോടതി തടഞ്ഞു; വിശദമായ റിപ്പോർട്ട് നൽകണം

സ്വർണക്കടത്ത് എൻഫോഴ്‌സ്‌മെന്റ് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്

ഇതുവരെ ശിവശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനമായില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 23ന് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. റിപ്പോർട്ട് നൽകും വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശിച്ചത്.

Share this story