രാഹുൽ ഗാന്ധിക്ക് ഓൺലൈൻ ഉദ്ഘാടനത്തിന് അനുമതിയില്ല; വയനാട്ടിൽ കോൺഗ്രസ് പ്രതിഷേധം

രാഹുൽ ഗാന്ധിക്ക് ഓൺലൈൻ ഉദ്ഘാടനത്തിന് അനുമതിയില്ല; വയനാട്ടിൽ കോൺഗ്രസ് പ്രതിഷേധം

വയനാട് എംപി രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് കലക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്.

ഇന്ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചത്. സ്ഥലം എം എൽ എ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചു

സംസ്ഥാന സർക്കാറിനെ അറിയിക്കാത്തതാണ് അനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Share this story