അധികാര വർഗ്ഗങ്ങൾ മണൽ മാഫിയക്ക് കൂട്ട് നിൽക്കുന്നു: വിജു ഭാരത്

അധികാര വർഗ്ഗങ്ങൾ മണൽ മാഫിയക്ക് കൂട്ട് നിൽക്കുന്നു: വിജു ഭാരത്

കോഴിക്കോട്: അത്തോളി അത്താണിയിൽ നിന്ന് ഓട്ടമ്പലം – കോളക്കാട് – അന്നശേരി ഭാഗത്തേക്ക് പോവുന്ന പഞ്ചായത്ത് റോഡിലൂടെ ടോറസ് ലോറി നിരന്തരം മണലും, മെറ്റലും ആയി കടന്ന് പോവുന്നതിന് അധികാരികൾ കൂട്ട് നിൽക്കു ക്കയാണെന്ന് എൽജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിജു ഭാരത് ആരോപിച്ചു.

ടോറസ് വാഹനം വളരെ ഇടുങ്ങിയ പഞ്ചായത്ത് റോഡിലൂടെ കടന്ന് പോവുമ്പോൾ വലിയ വാഹനതടസം ആണ് ഇവിടെ ഉണ്ടാവുന്നത്. സ്ത്രീകളും കു ട്ടികളും അടങ്ങുന്ന നിരവധി കാൽ നടയാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും മുബാറക് എന്ന് പേരുള്ള ടോറസ് ലോറി ഭീഷണിയായി മാറി കൊണ്ടിരിക്കുന്നു ഇവിടുത്തെ പ്രദേശവാസികൾ നിരവധി തവണ ലോറി തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കി എങ്കിലും ഉദ്യോഗസ്ഥ വര്ഗ്ഗങ്ങളെ വേണ്ടപോലെ പോയി കാണുന്നത് കൊണ്ട് ഈ വാഹനം കുപ്പി കഴുത്ത് പോലുള്ള പഞ്ചായത്ത് റോഡിലൂടെ നിർബാധം കടന്ന് പോവുന്നതിന് അനുവാദം കൊടുത്തിരിക്കുയാണ്

കൊളക്കാട് ഭാഗത്തുള്ള കനാലിന്റെ പാലത്തിന്റെ അടിഭാഗം ടൺ കണക്കിന് ലോഡും കയറ്റി വരുന്ന ലോറി കാരണം പൊട്ടിപൊളിഞ്ഞിരിക്കുകയാണ് ഈ ഭാഗത്ത് എപ്പോൾ വേണമെങ്കിലും ഒരു അപകടം സംഭവിച്ചേക്കാം അപ്പോൾ മാത്രമേ അധികാരികൾകണ്ണ് തുറന്ന് ഉണർന്ന് പ്രവർത്തിക്കൂ എന്ന് അദേഹം കുറ്റപ്പെടുത്തി ഈ റോഡിലൂടെ ഇനിയും മുബാറക് എന്ന് പേരുള്ള ടോറസ് ലോറി കടന്ന് പോകുവാൻ അധികാരികൾ മൗനസമ്മതം കൊടുക്കുകയാണെങ്കിൻ സമര പരിപാടികളുമായി ലോക് ജൻശക്തി പാർട്ടിക്ക് മുന്നോട്ട് പോവേണ്ടി വരുമെന്ന് കോഴിക്കോട് ജില്ല പ്രസിണ്ട് വിജു ഭാരത് പത്രകുറിപ്പിലൂടെ അറിയിച്ചു

Share this story