സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എൽ ഡി എഫ് മുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ടു വെച്ച ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും. പാലാ സീറ്റിനെ ചൊല്ലി എൻ സി പി തർക്കമുന്നയിച്ച സാഹചര്യത്തിൽ ഇതും ചർച്ചയുടെ ഭാഗമാകും

പാലാ ജോസ് കെ മാണിക്ക് നൽകുകയാണെങ്കിൽ എൻ സി പിക്ക് രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാനാകും നീക്കം. യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തും. ലൈഫ് മിഷൻ കേസും സിബിഐ അന്വേഷണത്തിനെതിരായ ഇടക്കാല സ്റ്റേ ഉയർത്തിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും യോഗം രൂപം നൽകും

എൻ സി സി സംസ്ഥാന നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും പാലാ സീറ്റ് സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും.

Share this story