ജോസ് കെ മാണി എം എൻ സ്മാരകത്തിലെത്തി; കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

ജോസ് കെ മാണി എം എൻ സ്മാരകത്തിലെത്തി; കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

കേരളാ കോൺഗ്രസിന്റെ എൽ ഡി എഫ് പ്രവേശനത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി ചർച്ച നടത്തി. പിന്നീട് നേരെ എകെജി സെന്ററിലേക്ക് എത്തി

സിപിഐയുടെ ഇഷ്ടക്കേട് പറഞ്ഞു തീർക്കുന്നതിനായിട്ടായിരുന്നു സന്ദർശനം. കാനം മുന്നണിയിലേക്ക് സ്വാഗതം ചെയ്‌തോ എന്ന ചോദ്യത്തിന് അതെല്ലാം ഇന്നലെ തന്നെ പറഞ്ഞതാണല്ലോ, നേരത്തെ പറഞ്ഞ വിമർശനങ്ങളെല്ലാം യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞതാണെന്നും ജോസ് കെ മാണി പ്രതികരിച്ചു

ഇനി സിപിഎം നേതാക്കളെയും കാണുമെന്ന് ജോസ് കെ മാണി പറഞ്ഞു. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുകയാണ്. നാളെ എൽ ഡി എഫ് യോഗം ചേരും. ഇതിന് ശേഷം തന്നെ ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

Share this story