ലൈഫ് മിഷൻ: യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷൻ: യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷൻ കേസിൽ യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ അന്വേഷണത്തിന് സ്റ്റേ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യൂനിടാകിനെതിരായ അന്വേഷണത്തിന് കോടതി തടസ്സം പറഞ്ഞിട്ടില്ല. കൂടാതെ എഫ് ഐ ആർ റദ്ദാക്കാനും ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്.

Share this story