സെക്രട്ടേറിയറ്റ് തീപിടിത്തം: ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ച് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു

ഫോറൻസികിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചു. റിപ്പോർട്ട് കോടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ചു. ഇത് അസാധാരണമായ നടപടിയാണ്. കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐജി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഐജി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ വാങ്ങിവെച്ചു. ഫോറൻസികിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് ഐജി നിർദേശം നൽകിയെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹാരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Share this story