സ്വർണക്കടത്ത് കേസ്: ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി മുരളീധരൻ

സ്വർണക്കടത്ത് കേസ്: ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി മുരളീധരൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയുമാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഴുവൻ സംഭവങ്ങളുടെയും ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കേസിലെ പ്രതികളുടെ ഉന്നത ബന്ധം എം ശിവശങ്കറിൽ മാത്രമൊതുങ്ങില്ല. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോൾ രാഷ്ട്രീയ പകപോക്കലാണെന്ന് പറയുന്നു. അന്വേഷണം ആവശ്യപ്പെട്ടവർ തന്നെ സിബിഐ അന്വേഷണത്തിനെതിരെ പറയുകയാണ്.

സെക്രട്ടേറിയറ്റിലെ തീപിടിത്തം തെളിവ് നശിപ്പിക്കലാണ്. മുഖ്യമന്ത്രിയുടെ വസതിയുടെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങളും ഇല്ലാതായി. മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല മാത്രമേയുണ്ടാകൂ. എന്നാലിവിടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഐടി വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ഐടി മേഖലയിലുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും മുരളീധരൻ പറഞ്ഞു

Share this story