കൊല്ലത്ത് ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കൊല്ലത്ത് ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കൊല്ലം നിലമേലിൽ ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേൽ എലിക്കുന്നാം മുകളിൽ ഇസ്മായിലാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.

ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ഇസ്മായിൽ കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഇസ്മായിൽ വീട് അടിച്ചു തകർക്കാനും ശ്രമം നടത്തി. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this story