വി കെ ജയരാജൻ പോറ്റി ശബരിമല മേൽശാന്തി; എം എൻ രജികുമാർ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

വി കെ ജയരാജൻ പോറ്റി ശബരിമല മേൽശാന്തി; എം എൻ രജികുമാർ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല മേൽശാന്തിയായി കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി കെ ജയരാജൻ പോറ്റിയെ തെരഞ്ഞെടുത്തു. അങ്കമാലി മൈലക്കോടത്ത് മന എം എൻ രജികുമാർ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയാകും. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

വൃശ്ചികം ഒന്നിന് നട തുറക്കുക പുതിയ മേൽശാന്തിമാരാണ്. വികെ ജയരാജ് പോറ്റി നിലവിൽ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെയും എം എൻ രജികുമാർ കാലടി പാണിക്കമംഗലം ഭട്ടേശ്വരം ദേവീക്ഷേത്രത്തിലെയും മേൽശാന്തിമാരാണ്.

കഴിഞ്ഞ വർഷം ചിങ്ങത്തിലായിരുന്നു നറുക്കെടുപ്പ്. കൊവിഡിനെ തുടർന്നാണ് ഇത്തവണ വൈകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു, ബോർഡ് അംഗങ്ങൾ, സ്‌പെഷ്യൽ കമ്മീഷണർ, ദേവസ്വം കമ്മീഷണർ, ഹൈക്കോടതി നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Share this story