യാതൊരു തെളിവുമില്ലാത്ത നീചമായ ആരോപണങ്ങളുടെ ആവർത്തനം: ബിജു രമേശിനെതിരെ ജോസ് കെ മാണി

യാതൊരു തെളിവുമില്ലാത്ത നീചമായ ആരോപണങ്ങളുടെ ആവർത്തനം: ബിജു രമേശിനെതിരെ ജോസ് കെ മാണി

കെ.എം. മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് നടത്തുന്നതെന്ന് ജോസ് കെ. മാണി. അന്ന് പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജു രമേശ് ഇപ്പോൾ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി തനിക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. തെളിവ് വിജിലൻസിന് കൈമാറിയിട്ടുണ്ട്. ബാർ കോഴ ആരോപണത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

Share this story