തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരായ സർക്കാർ ഹർജി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരായ സർക്കാർ ഹർജി തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാരാണ് പൂർത്തിയാക്കത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാകില്ല

ടെൻഡർ നടപടികളുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്നതും അംഗീകരിക്കാനാകില്ല. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു സർക്കാർ വാദം

കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹതയില്ല. പൊതുതാത്പര്യം മുൻനിർത്തിയാണ് വിമാനത്താവളം പാട്ടത്തിന് നൽകുന്നതെന്നും കേന്ദ്രം വാദിച്ചു.

Share this story