സേവിംഗ്‌സ് അക്കൗണ്ട്; ഉപഭോക്താക്കളുടെ ബാങ്ക് സന്ദർശനസമയത്തിൽ ക്രമീകരണം

Share with your friends

തിരുവനന്തപുരം: സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കളുടെ ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ഇത്തരത്തിൽ ഒരു സമയക്രമീകരണം നടത്തിയിരിക്കുന്നതെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ അറിയിച്ചു.

ഒന്നു മുതല്‍ അഞ്ചു വരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്‍പതു വരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നു മുതല്‍ വൈകിട്ട് നാലു വരെയാണ് സമയം. ഇതിൽ സാധാരണ ഭക്ഷണ ഇടവേള ബാധകമാണ്. ഒക്ടോബര്‍ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും. അതേസമയം രാവിലെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ ഒരു മണി വരെ അവസരം നല്‍കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉപഭോക്താക്കൾ ബാങ്ക് സന്ദര്‍ശനം പരമാവധി കുറച്ച് പകരം എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ഇടപാടുകളില്‍ മുകളില്‍ പറഞ്ഞ ക്രമീകരണം പാലിക്കണം. ചില മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത്തരം പ്രദേശങ്ങളില്‍ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തില്‍ മാറ്റം വരാം. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

അതേസമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!