നിങ്ങളുടെ ഫോണില്‍ വരുന്ന ഈ സന്ദേശങ്ങള്‍ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പൊലീസ്

Share with your friends

തിരുവനന്തപുരം: അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം ലഭിച്ചാല്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും മുന്നറിയിപ്പുമായി പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശവും വരുന്നുണ്ട്. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എസ്.എം.എസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും പൊലീസ് പറഞ്ഞു.

പേ–ടിഎമ്മിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പുതിയ തട്ടിപ്പ് പേ–ടിഎം ഫ്രീയായി 3500 അക്കൗണ്ടിലേക്ക് നൽകുമെന്ന് പറഞ്ഞാണ്. 9037XXXX00, received payment of Rs 3500.00 by PAYTM.

Txn ID 9908XX25X. Download now and Register to Receive your amount. TnC https://i3fq.com/OOO1K ഇത്തരം ഒരു മെസേജ് കണ്ടാല്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാൻ പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്.

എസ്.എം.എസിലുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ പ്രത്യക്ഷത്തില്‍ പേ–ടിഎം വെബ്‌സൈറ്റില്‍ എത്തിയതു പോലെയായിരിക്കാം തോന്നുക. 3500 ലഭിക്കാൻ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നൽകേണ്ടിവരും. ഇതെല്ലാം ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!