പ്ലസ് ടു കോഴ്‌സിന് കോഴ വാങ്ങിയെന്ന ആരോപണം: ലീഗ് എംഎൽഎ കെഎം ഷാജിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

പ്ലസ് ടു കോഴ്‌സിന് കോഴ വാങ്ങിയെന്ന ആരോപണം: ലീഗ് എംഎൽഎ കെഎം ഷാജിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജി ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ആരോപണം ആദ്യമുന്നയിച്ച ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയിൽ നിന്ന് ഇഡി മൊഴിയെടുക്കും. കെ എം ഷാജിയെ ഉടൻ ചോദ്യം ചെയ്യും

കോഴിക്കോട് സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം നേതാവ് പത്മനാഭവൻ എന്നിവർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്

2014ൽ സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ എംഎൽഎ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായി എന്നാണ് വിജിലൻസിന്റെ എഫ് ഐ ആർ

Share this story