കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശം ദൗർഭാഗ്യകരം; ഒരിക്കലും അനുകൂലിക്കില്ലെന്ന് രാഹുൽ ഗാന്ധി

കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശം ദൗർഭാഗ്യകരം; ഒരിക്കലും അനുകൂലിക്കില്ലെന്ന് രാഹുൽ ഗാന്ധി

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. കൽപ്പറ്റയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

അദ്ദേഹം എന്റെ പാർട്ടിക്കാരനാണ്. പക്ഷേ ഉപയോഗിച്ച ഭാഷ തീർത്തും ഇഷ്ടക്കേടുണ്ടാക്കുന്നതാണ്. അത്തരം പരാമർശങ്ങളെ അനുകൂലിക്കില്ല. ആരാണെന്നത് നോക്കാതെ വിമർശിക്കും. പരാമർശം ദൗർഭാഗ്യകരമായി പോയെന്നും രാഹുൽ പറഞ്ഞു

ഞങ്ങളുടെ സ്ഥാനാർഥി അവളെ പോലെ അല്ല. അവളുടെ പേര് നിങ്ങൾക്ക് നന്നായി അറിയാം. നേരത്തെ മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു. എന്തൊരു ഐറ്റം ആണത് എന്നായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ റാലിയിൽ കമൽനാഥ് സംസാരിച്ചത്. ബിജെപി സ്ഥാനാർഥി ഇമാർതി ദേവിയെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ഇതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്

Share this story