സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (സബ് വാർഡ് 1), കുട്ടമ്പുഴ (സബ് വാർഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാർ (സബ് വാർഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാർഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story