പ്ലസ് ടു കോഴക്കേസ്: ലീഗ് എംഎൽഎ കെഎം ഷാജിയെ നവംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

പ്ലസ് ടു കോഴക്കേസ്: ലീഗ് എംഎൽഎ കെഎം ഷാജിയെ നവംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വെച്ചായിരിക്കും ചോദ്യം ചെയ്യൽ.

കെ എം ഷാജി അടക്കം 30 പേർക്ക് ഇ ഡി ഇന്നലെ നോട്ടീസ് നൽകിയിരുന്നു. കോഴ സംഭവം പുറത്തുവിട്ട മുസ്ലിം ലീഗ് മുൻ നേതാവ് നൗഷാദ് പൂതപ്പാറയിൽ നിന്ന് ഇ ഡി മൊഴിയെടുത്തു. നൗഷാദിനെ കുടാതെ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം നേതാവ് പത്മനാഭവൻ എന്നിവർക്കും ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്

അഴീക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് പ്ലസ് ടു അനുവദിക്കുന്നതിനായി കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് പറഞ്ഞിരുന്നു.

Share this story