ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ യോഗത്തിൽ തീരുമാനം

ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ യോഗത്തിൽ തീരുമാനം

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എംപി സ്ഥാനം രാജിവെച്ച് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ എൽഡിഎഫിന്റെ പൊതു തീരുമാനത്തോടൊപ്പം നിൽക്കാൻ സിപിഐ തീരുമാനിച്ചു

പഴയതുപോലെ ജോസ് കെ മാണിയോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല. യുഡിഎഫിൽ നിന്ന് ലഭിച്ച എംപി സ്ഥാനം രാജി വെക്കുകയും യുഡിഎഫിനെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥിതിക്ക് അവരെ എതിർക്കേണ്ട കാര്യമില്ലെന്ന് സിപിഐ വിലയിരുത്തി. 22ന് ചേരുന്ന എൽ ഡി എഫ് യോഗത്തിൽ ഭൂരിപക്ഷം കക്ഷികൾ എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കും.

ഇടതു മുന്നണിയിലേക്ക് എടുക്കാനാണ് സിപിഎം തീരുനമാനിക്കുന്നതെങ്കിൽ അത് അംഗീകരിക്കും. ധാരണയിൽ പോകാനാണ് തീരുമാനമെങ്കിൽ അതിനെയും അംഗീകരിക്കും.

Share this story