ആരോഗ്യമന്ത്രിയെ കുറിച്ച് നേരത്തെ പറഞ്ഞത് ശരിയായി, സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു: മുല്ലപ്പള്ളി

ആരോഗ്യമന്ത്രിയെ കുറിച്ച് നേരത്തെ പറഞ്ഞത് ശരിയായി, സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു: മുല്ലപ്പള്ളി

ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യ വകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിച്ഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവത്കരണത്തിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്

സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു. ആരോഗ്യമന്ത്രിയെ ബിംബവത്കരിക്കാൻ സിപിഎം ശ്രമിച്ചു. കൊവിഡിൽ പി ആർ ഏജൻസിയെ വെച്ചാണ് ബിംബവത്കരണത്തിന് ശ്രമിച്ചത്. കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായി കരുതുന്നില്ല.

ലൈഫ് മിഷൻ കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങും. ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം നിലച്ചു. യുഡിഎഫ്-വെൽഫെയർ പാർട്ടി സഖ്യം സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Share this story