കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോർപറേഷൻ നോട്ടീസ് നൽകി

കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോർപറേഷൻ നോട്ടീസ് നൽകി

മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിട നിർമാണ ചട്ടം ലംഘിച്ചതായി കണ്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നിർദേശത്തെ തുടർന്നാണ് ഷാജിയുടെ വീട് നഗരസഭാ അധികൃതർ അളന്നത്.

പ്ലാനിൽ കാണിച്ചതിനേക്കാൾ വലുപ്പത്തിൽ വീട് നിർമിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 3000 സ്‌ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തെ അംഗീകാരം നൽകിയത്. എന്നാൽ 5260 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്.

3000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഡംബര നികുതി അടയ്ക്കണം. ഇത് ഒഴിവാക്കുന്നതിനായാണ് രേഖകളിൽ കൃത്രിമം കാണിച്ചിരിക്കുന്നത്.

Share this story