മകളെ പീഡിപ്പിച്ചയാളോടൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയിൽ, കാമുകനെതിരെ പോക്‌സോ കേസും

മകളെ പീഡിപ്പിച്ചയാളോടൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയിൽ, കാമുകനെതിരെ പോക്‌സോ കേസും

മലപ്പുറം വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ആളോടൊപ്പം യുവതി ഒളിച്ചോടി. യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. 30കാരനും 28കാരിയുമാണ് പിടിയിലായത്. യുവതിക്ക് മൂന്നര, ഒമ്പത് വയസ്സുള്ള രണ്ട് കുട്ടികളുണ്ട്

കഴിഞ്ഞ മാർച്ചിൽ യുവതിയുടെ മൂത്ത മകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. വിവരം കുട്ടി മാതാവിനോട് പറഞ്ഞെങ്കിലും ആരോടും പറയരുതെന്ന് പറഞ്ഞ് വിലക്കുകയായിരുന്നു. കുട്ടി പോലീസിൽ പരാതിപ്പെട്ടതോടെയാണഅ യുവതി സ്വന്തം മകളെ പീഡിപ്പിച്ച കാമുകനൊന്നിച്ച് ഒളിച്ചോടിയത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും കുറ്റം മറച്ചുവെച്ചതിന് മാതാവിനെതിരെയും പോക്‌സോ പ്രകാരം കേസെടുത്തു. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ആക്ട് പ്രകാരവും യുവതിക്കെതിരെ കേസെടുത്തു. ഇരുവരെയും തിരൂർ കോടതിയിൽ ഹാജരാക്കി.

Share this story