കൊവിഡിനെ മറയാക്കി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി

കൊവിഡിനെ മറയാക്കി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി

കൂട്ടക്കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി വിദ്യാർഥികൾ രഹസ്യമായി മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കൊണ്ടുവരികയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഉത്തരങ്ങൾ പങ്കുവെക്കുകയുമായിരുന്നു

ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് കോപ്പിയടി നടന്നത്. എൻ എസ് എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോളജ് അധികൃതർ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്.

നിരവധി വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു.കൊവിഡിനെ തുടർന്ന് ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു നടപടി. കോപ്പിയടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സർവകലാശാല പ്രിൻസിപ്പാളുമാർക്ക് നിർദേശം നൽകി

Share this story