വിയ്യൂർ ജയിലിൽ മാവോവാദി രൂപേഷ് അടക്കം 51 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിയ്യൂർ ജയിലിൽ മാവോവാദി രൂപേഷ് അടക്കം 51 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും ഏഴ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മാവോവാദി നേതാവ് രൂപേഷ് ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പരിശോധന തുടരാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം. തൃശ്ശൂർ ജില്ലയിൽ ഏതാനും നാളുകളായി കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജയിലിലും പരിശോധന നടത്തിയത്.

Share this story