ജ്വല്ലറി തട്ടിപ്പ്: ലീഗ് എംഎൽഎ കമറുദ്ദീനെതിരായ 89 കേസുകളും ക്രൈംബ്രാഞ്ച് ഏറ്റൈടുത്തു

ജ്വല്ലറി തട്ടിപ്പ്: ലീഗ് എംഎൽഎ കമറുദ്ദീനെതിരായ 89 കേസുകളും ക്രൈംബ്രാഞ്ച് ഏറ്റൈടുത്തു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്ത 89 കേസുകളും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. പുതിയ സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

ചന്തേര പോലീസ് സ്‌റ്റേഷനിൽ നിന്നുൾപ്പെടെ നേരത്തെയുള്ള എഫ് ഐ ആർ റദ്ദാക്കിയതായി പരാതിക്കാർക്ക് നോട്ടീസ് നൽകി. പ്രാദേശിക സ്റ്റേഷനുകലിൽ നിന്നുള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

ചന്തേര, കാസർകോട്, പയ്യന്നൂർ സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീൻ സമർപ്പിച്ച ഹർജി ഹൈക്കോടതി 27ന് പരിഗണിക്കും.

Share this story