കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകൾ പോലീസ് പരിശോധിക്കുകയാണ്. പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്

പ്രതികളുടെ മൊഴിയെടുക്കുന്നതിനായി പോലീസ് ഇന്ന് നോട്ടീസ് നൽകും. കുമ്മനം രാജശേഖരനും മുൻ പിഎ പ്രവീണും ചേർന്ന് കേസ് ഒത്തുതീർപ്പാക്കാനും ശ്രമം നടത്തിയിരുന്നു. പരാതിക്കാരനായ ഹരികൃഷ്ണന് പണം തിരികെ നൽകി കേസ് ഒതുക്കാനായിരുന്നു ശ്രമം.

Share this story