ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വലിയകുളത്താണ് അപകടം. ബിരുദ വിദ്യാർഥി ജെറിൻ ജോണി(19), മലകുന്നം സ്വദേശി വർഗീസ് മത്തായി(69), വാഴപ്പള്ളി സ്വദേശി ജിന്റോ ജോസ്(37) എന്നിവരാണ് മരിച്ചത്.

ജെറിനൊപ്പമുണ്ടായിരുന്ന വാഴപ്പള്ളി സ്വദേശി കെവിൻ ഫ്രാൻസിസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങണ ഭാഗത്ത് നിന്ന് വരികയായിരുന്ന ജിന്റോ, ജോസ് വർഗീസ് എന്നിവരുടെ സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും കെവിനും ജെറിനും സഞ്ചരിച്ച ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു.

Share this story