എഴുത്തുകാർക്ക് പ്രോത്സാഹനവുമായി എന്റെ തൂലികയോടൊപ്പം മെട്രോ ജേണൽ ഓൺലൈനും കൈകോർക്കുന്നു

എഴുത്തുകാർക്ക് പ്രോത്സാഹനവുമായി എന്റെ തൂലികയോടൊപ്പം മെട്രോ ജേണൽ ഓൺലൈനും കൈകോർക്കുന്നു

എന്റെ തൂലികയിൽ നല്ല രചനകൾ എഴുതുന്നവർക്ക് പ്രോത്സാഹനവുമായി കേരളത്തിലെ മുൻ നിര ഓൺലൈൻ വെബ്‌സൈറ്റായ മെട്രോജേണൽ ഓൺലൈനും എന്റെ തൂലികയുമായി കൈകോർക്കുന്നു. നിരവധി ചാരിറ്റികൾ, രക്തദാന ഗ്രൂപ്പുകൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സാഹിത്യകൂട്ടായ്മയാണ് എന്റെ തൂലിക. 460k അംഗങ്ങളുമായാണ് എന്റെ തൂലിക ജൈത്രയാത്ര തുടരുന്നത്. എന്റെതൂലികയോടൊപ്പം കൈകോർത്ത് നല്ല രചനകൾ എഴുതുന്ന എഴുതുക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മെട്രോജേണലും ഈ രംഗത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

എന്റെതൂലികയിൽ ഷെയർചെയ്യുന്ന നല്ല രചനകളിൽനിന്നും തിരഞ്ഞെടുക്കുന്നവ മെട്രോ ജേണൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും അത് എന്റെതൂലികയിലൂടെ വായനക്കാരുടെ മുമ്പിലെത്തിക്കുകയും ചെയ്യും. നിലവിൽ ഫെയ്‌സ്ബുക്കിൽ 2.5k ഫോളോവേഴ്‌സും 1.5 ലക്ഷം വായനക്കാരും മെട്രോ ജേണൽ ഓൺലൈനിനുണ്ട്. എന്റെ തൂലികയിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന രചനകളുടെ എഴുത്തുകാർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

നിലവിൽ ഏഴോളം നോവലുകൾ എന്റെതൂലികയിൽ നിന്നും തിരഞ്ഞെടുക്കുകയും അത് എന്റെ തൂലികയിൽ ഇന്നും അടുത്തദിവസങ്ങളിലുമായി പ്രസിദ്ധീകരിച്ചുതുടങ്ങുകയും ചെയ്യും. നിലവിൽ എന്റെതൂലികയിൽ എഴുതിക്കഴിഞ്ഞതും എഴുതിക്കൊണ്ടിരിക്കുന്നതുമായ നല്ല നോവലുകൾ മെട്രോ ജേണൽ എഴുത്തുകാരുടെ സമ്മതത്തോടെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എന്റെതൂലികയുമായി കൈക്കോർക്കാനും സഹകരിക്കാനും മെട്രോ ജേണൽ മുന്നോട്ടുവന്നത്. എഴുത്തിനെ സ്‌നേഹിക്കുന്ന, നല്ല രനചകൾ എഴുതുന്ന എല്ലാ എഴുത്തുകാർക്കും അതിലുപരി ഓരോ എഴുത്തുകാർക്കും പ്രോത്സാഹനം നൽകുന്ന അവരുടെ തെറ്റുകുറ്റങ്ങൾ പറഞ്ഞ് കൊടുക്കുന്ന പ്രിയപ്പെട്ട എന്റെതൂലികയുടെ വായനക്കാർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.

Share this story