എൽജെഡി-ജെഡിഎസ് നേതാക്കളുടെ കൂടിക്കാഴ്ച; ലയനം എത്രയും വേഗം സാധ്യമാകുമെന്ന് മാത്യു ടി തോമസ്

എൽജെഡി-ജെഡിഎസ് നേതാക്കളുടെ കൂടിക്കാഴ്ച; ലയനം എത്രയും വേഗം സാധ്യമാകുമെന്ന് മാത്യു ടി തോമസ്

ഇടതു മുന്നണിയിലെ കക്ഷികളായ എൽ ജെ ഡിയും ജെഡിഎസും ലയിക്കുന്നു. ഇരുപാർട്ടികളുടെ നേതാക്കൾ ലയനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ മന്ത്രി മാത്യു ടി തോമസ് എന്നിവരും എൽജെഡി നേതാവ് എംവി ശ്രേയാംസ്‌കുമാറും ചർച്ചയിൽ പങ്കെടുക്കും

ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ നേരത്തെ ധാരണയായതാണ്. അവസാനഘട്ട നടപടികൾക്കുള്ള താമസം മാത്രമേയുള്ളു. എൽഡിഎഫിൽ ശ്ക്തമായ ഒരു ജനതാദൾ ആണ് വേണ്ടത്.

നേതാക്കളെ കൂടാതെ ജില്ലാ പ്രസിഡന്റുമാരും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ലയനം സംബന്ധിച്ച ഉപാധികളും ഇന്ന് ചർച്ചയാകും.

Share this story