സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ്, 20 മരണം; 7107 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ്, 20 മരണം; 7107 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 3711 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 471 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ ആരോഗ്യപ്രവർത്തകരാണ്

20 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 93,740 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 35,141 സാമ്പിളുകൾ പരിശോധിച്ചു. 7,107 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share this story