സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ഇൻഷുറൻസ് പരിരക്ഷ; പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ഇൻഷുറൻസ് പരിരക്ഷ; പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കുമായി ഇൻഷൂറൻസ് പരിരക്ഷ എത്തുന്നു. പൊലീസ് സഹകരണ സംഘമാണ് ചികിത്സാ സഹായ പദ്ധതിയായ കെയർ പ്ലസ് നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയും.

പ്രതിവർഷം 3600 രൂപയടക്കണം. ഒറ്റത്തവണയായോ തവണകളായോ അടച്ച് തീർക്കാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാവുന്നവർക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് ലഭിക്കും. ഇരുപതിലധികം ബെഡുകളുള്ള ഏതൊരു അംഗീകൃത ആശുപത്രിയിൽ നിന്നും ആനുകൂല്യം ലഭിക്കും.

അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള പൊലീസ് സേനയ്ക്ക് ഇത്തരമൊരു ചികിത്സാ സഹായ പദ്ധതി ഏറെ ഗുണകരമാകും. ഡിജിപി മുതൽ താഴെ തട്ടിലുള്ള പൊലീസുകാർക്ക് വരെ പദ്ധതിയിൽ അംഗമാകാം.

Share this story