സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല, റമീസിനെ അറിയില്ല; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാക്ക്

Share with your friends

സ്വർണക്കള്ളക്കടത്തിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക് എംഎൽഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല. റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നും എംഎൽഎ പറഞ്ഞു

അന്വേഷണ ഏജൻസികൾ തന്നെ ബന്ധപ്പെട്ടിട്ടില്ല. പ്രത്യേക അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്

പ്രതികളല്ല തന്റെ പേര് പറഞ്ഞത്. ഒരു പ്രതിയുടെ ഭാര്യയാണ്. ഇവരുടെ മൊഴി വിശ്വസനീയമല്ല. പുറത്തു നിൽക്കുന്നവരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും കാരാട്ട് റസാക്ക് ആരോപിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!