വാളയാർ കേസിൽ സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് മാത്രമാണ് താൻ പറഞ്ഞത്. മുഖ്യന്ത്രിയെ കണ്ട് ാെരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തുവന്നതെന്നും ഇവർ പറഞ്ഞു

പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കൾ വീടിന് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുക്കണമെന്ന് പെൺകുട്ടികളുടെ അണ്മ ആവശ്യപ്പെട്ടു

സത്യാഗ്രഹ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. കോടതി നിയന്ത്രണത്തിൽ കേസ് അന്വേഷിക്കുക, സോജന് സ്ഥാനക്കയറ്റം നൽകാനുള്ള നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം

Share this story