കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ബിജെപി നേതാവ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ബിജെപി നേതാവ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു

ചെന്നൈയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിൽ ബിജെപി നേതാവ് ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. കൊവിഡ് കണക്കിലെടുത്ത് പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു

ലോക്‌സഭാ എംപി കൂടിയായ തിരുമാവളന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതി നിരോധിക്കണമെന്ന് തിരുമാവളൻ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ പരാതിയിൽ എംപിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Share this story