കാട്ടാക്കടയിൽ ബൈക്കിലെത്തിയ അക്രമി യുവതിയെ മർദിച്ച് സ്വർണമാലയുമായി കടന്നു

കാട്ടാക്കടയിൽ ബൈക്കിലെത്തിയ അക്രമി യുവതിയെ മർദിച്ച് സ്വർണമാലയുമായി കടന്നു

തിരുവനന്തപുരം കാട്ടാക്കടയിൽ ബൈക്കിലെത്തിയ അക്രമി നടുറോഡിൽ വെച്ച് യുവതിയെ മർദിച്ച് സ്വർണമാല തട്ടിയെടുത്തു. മലയിൻകീഴ് ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിന്ദുവിന്റെ മാലയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച പകലായിരുന്നു സംഭവം

മൂന്നര പവൻ തൂക്കമുള്ള സ്വർണമാലയും രണ്ട് ലോക്കറ്റും മോഷ്ടാവ് കവർന്നു. പുലിയൂർകോണം രാഹുൽനിവാസിൽ ബിന്ദുവിനാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ശ്രീകൃഷ്ണപുരം റോഡിലൂടെ അമ്പലക്കുളത്തിന് സമീപം എത്തിയപ്പോഴാണ് ബിന്ദുവിന് അരികിൽ ബൈക്ക് നിർത്തുകയും മർദിക്കുകയും ചെയ്ത ശേഷം മാല പൊട്ടിച്ചെടുത്തത്. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Share this story