വിചാരണ മറ്റൊരു കോടതിയിലാക്കണമെന്ന് ആക്രമിക്കപ്പെട്ട നടി; അപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

വിചാരണ മറ്റൊരു കോടതിയിലാക്കണമെന്ന് ആക്രമിക്കപ്പെട്ട നടി; അപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ നടപടി പക്ഷപാതപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും

വിചാരണ കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്ന് നടി ആരോപിക്കുന്നു. വിസ്താരത്തിന്റെ പേരിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നു. പരാതിക്കാരിയുടെ സുപ്രധാന മൊഴികൾ കോടതി രേഖപ്പെടുത്തിയില്ല. പ്രതിഭാഗം നൽകുന്ന ഹർജികളിൽ പ്രോസിക്യൂഷനെ അറിയിക്കാതെ പ്രധാനപ്പെട്ട രേഖകൾ കൈമാറി തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിലുള്ളത്.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

Share this story