ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ല, അതുകൊണ്ട് തന്നെ സർക്കാരിനെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രൻ

Share with your friends

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കി. സിവിൽ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകൾ എല്ലാം ഒഴിവാക്കി. അതുകൊണ്ട്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുകൊണ്ട് സർക്കാരിന് ഒരു പ്രശ്നവുമില്ല.

ഈ സർക്കാർ അധികാരമേറ്റ അന്ന് മുതൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസക്കാലമായി നിത്യവും 12 മണി ആവുമ്പോൾ അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും കാനം പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-