സംസ്ഥാനത്ത് തുലാവർഷം എത്തിയതായി അറിയിപ്പ്; കാലവർഷം പൂർണമായും പിൻവാങ്ങി

സംസ്ഥാനത്ത് തുലാവർഷം എത്തിയതായി അറിയിപ്പ്; കാലവർഷം പൂർണമായും പിൻവാങ്ങി

സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം പൂർണമായും പിൻവാങ്ങി. ഇത്തവണ തുലാവർഷ സീസണിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

അടുത്ത അഞ്ച് ദിവസം തെക്കൻ-മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര ജില്ലകളിൽ മഴ കൂടുതൽ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story