യുഡിഎഫിന്റെ വെൽഫയർ പാർട്ടി ബാന്ധവം മതേതരത്വത്തെ തകർക്കുമെന്ന് മുസ്ലിം യുവജന സംഘടനകൾ

യുഡിഎഫിന്റെ വെൽഫയർ പാർട്ടി ബാന്ധവം മതേതരത്വത്തെ തകർക്കുമെന്ന് മുസ്ലിം യുവജന സംഘടനകൾ

യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കുമെന്ന് വിവിധ മുസ്ലിം യുവജന സംഘടനകൾ. സമസ്ത, മുജാഹിദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരെ ഒന്നിച്ച് നിൽക്കാൻ ധാരണയായത്.

മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമെന്ന് മുസ്ലിം യുവജന സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. വെറും അമ്പതിനായിരം വോട്ടുകളാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്തുള്ളത്. ഈ അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പത് ലക്ഷം വോട്ടുകളെ ബലി കൊടുക്കണമോയെന്നും ഇവർ ചോദിക്കുന്നു

വെൽഫെയർ പാർട്ടി ഏത് മുഖം മൂടി സ്വീകരിച്ചാലും അത് മൗദൂദിസം തന്നെയാണ്. ആദ്യം മൗദൂദിസത്തെ തള്ളിപ്പറയാൻ വെൽഫെയർ പാർട്ടി തയ്യാറാകട്ടെയെന്ന് യുവജന മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ആവശ്യപ്പെട്ടു.

Share this story