പൊതുസ്ഥലങ്ങളിൽ കിയോസ്‌ക് സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി

പൊതുസ്ഥലങ്ങളിൽ കിയോസ്‌ക് സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി

കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമാി പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 57 ഇടങ്ങളിൽ ഇതിനോടകം കിയോസ്‌ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിന് കാലതാമസം വരുന്നുവെന്ന പരാതിയുണ്ട്. ഇതിനെതിരെ ഏകോപനവും ജാഗ്രതയും വേണം. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവെക്കണം.

രോഗം വന്നുപോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയർ സെന്റർ ആരോഗ്യവകുപ്പ് ആരംഭിക്കും. ഇതിനുള്ള നിർദേശം തയ്യാറാക്കും. ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story