നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോ

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോ

സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോ പറയുന്നു. ഇതിനായി ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായാണ് കണ്ടെത്തൽ. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്നും ഇഡി പറയുന്നു.

ഒക്ടോബർ 15ന് നൽകിയ മൊഴിയിലാണ് കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചുവെന്ന് അറസ്റ്റ് മെമ്മോയിലുള്ളത്. ഇതിന് മുമ്പും നയതന്ത്ര ബാഗേഡ് വിട്ടുനൽകാൻ ശിവശങ്കർ തന്റെ അധികാരം ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ഇ ഡി.

കള്ളക്കടത്ത് കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താത്പര്യം കാണിച്ചുവെന്നത് ശിവശങ്കറും പണത്തിന്റെ പങ്ക് കൈപ്പറ്റിയോ എന്നതിൽ സംശയമുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. ശിവശങ്കറെ ഇന്ന് 11 മണിക്ക് കോടതിയിൽ ഹാജരാക്കും.

Share this story