കോടിയേരിയുടെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം; തിരുവഞ്ചൂര്‍

കോടിയേരിയുടെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം; തിരുവഞ്ചൂര്‍

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നന്നായി അറിയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്മന്‍. എല്ലാത്തിനും കണ്ണടച്ചുകൊടുത്ത് ഒടുവില്‍ പിടിവീണപ്പോഴാണ് തൂക്കി കൊല്ലട്ടെ എന്ന് കോടിയേരി പറയുന്നത്. ശിക്ഷിക്കട്ടേയെന്നും തൂക്കികൊല്ലട്ടേ എന്നൊക്കെ പറയാന്‍ വാചകമേളയല്ല നടക്കുന്നത്. ക്രിമിനല്‍ കേസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ കാര്യത്തിലും ബിനീഷിന്റെ കാര്യത്തിലുമൊന്നും പാര്‍ട്ടിക്ക് ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതൊന്നും അറിയാതെ എന്താണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് അറിയാവുന്നത്. സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് പോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സര്‍വാധികാരവും നിലനില്‍ക്കുന്നത്. ഇവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാല്‍ സമൂഹത്തെ മയക്കി കിടത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം പറയാനില്ല. ഇപ്പോള്‍ എന്ത് പറഞ്ഞാലും സി പിഎമ്മിന് എതിരായി ഞങ്ങള്‍ രാഷ്ട്രീയം പറയുകയാണെന്ന് പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Share this story